Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boat Capsizing

നീണ്ടകരയിൽ വള്ളം മറിഞ്ഞുണ്ടായ അപകടം: രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊ​ല്ലം: നീ​ണ്ട​ക​ര അ​ഴി​മു​ഖ​ത്ത് ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് മീ​ൻ​പി​ടി​ത്ത വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ ര​ണ്ടു​പേ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ത്ത​ൻ​തു​റ ക​ടു​വു​ങ്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ (47) ആ​ണ് മ​രി​ച്ച​ത്.

കാ​ണാ​താ​യ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ഗൗ​തം കൃ​ഷ്ണ​യെ (26) ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​യാ​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യാ​പി​താ​വ് നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ പൂ​മു​ഖ​ത്ത് രാ​ജീ​വ​ൻ (76) വ്യാ​ഴാ​ഴ്ച രാ​വി​ലെ ത​ന്നെ മ​രി​ച്ചി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗൗ​തം കൃ​ഷ്ണ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ശ്രീ​കൃ​ഷ്ണ​ഭ​ഗ​വാ​ൻ’ എ​ന്ന മീ​ൻ​പി​ടി​ത്ത വ​ള്ള​മാ​ണ് ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് മു​ങ്ങി​യ​ത്. പു​ത്ത​ൻ​തു​റ​യി​ൽ​നി​ന്ന് 14 പേ​രു​മാ​യാ​ണ് വ​ള്ളം ക​ട​ലി​ലേ​ക്ക് മീ​ൻ​പി​ടി​ക്കാ​ൻ പു​റ​പ്പെ​ട്ട​ത്. നീ​ണ്ട​ക​ര അ​ഴി​മു​ഖ​ത്ത് എ​ത്തി​യ​പ്പോ​ൾ വ​ലി​യ തി​ര​ക​ൾ ഉ​യ​ർ​ന്നു​പൊ​ങ്ങു​ക​യും വ​ള്ളം മ​റി​യു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ടം ക​ണ്ട​യു​ട​ൻ തൊ​ട്ടു​മു​ന്നി​ൽ പോ​യ വ​ള്ള​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​രി​ച്ചെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 11 പേ​രെ മ​റ്റ് വ​ള്ള​ക്കാ​ർ സു​ര​ക്ഷി​ത​മാ​യി ക​ര​യി​ലെ​ത്തി​ച്ചു. വ​ള്ള​ത്തി​ലേ​ക്ക് ക​യ​റ്റു​മ്പോ​ൾ​ത്ത​ന്നെ രാ​ജീ​വ​ൻ മ​രിച്ചിരുന്നു. കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​യ്ക്കാ​യു​ള്ള തി​ര​ച്ചി​ൽ ഊർജ്ജിതമായ തിരച്ചിൽ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up